ബാഹുബലി 2 ഇഷ്ടപ്പെടാത്തവരെ മനോരോഗ ചികിത്സയ്ക്ക് വിധേയമാക്കണമെന്ന പ്രഖ്യാപനവുമായി പ്രശസ്ത ബോളിവുഡ് സംവിധായകന് രാംഗോപാല്‍ വര്‍മ്മ. ഇത്തരക്കാര്‍ക്കുള്ള ചികിത്സയുടെ പണം ചിത്രത്തിന്റെ നിര്‍മ്മാതാവായ ശോഭു ഒരു സേവനമെന്ന രീതിയില്‍ മുടക്കണമെന്നും രാംഗോപാല്‍ വര്‍മ്മ. ട്വിറ്ററിലാണ് രാംഗോപാല്‍ വര്‍മ്മ ബാഹുബലിയെ പ്രകീര്‍ത്തിച്ച് കുറിപ്പെഴുതിയത്.
ബാഹുബലി 2 കണ്ട് അസൂയ മൂലം ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായെന്നും മിക്ക സംവിധായകരും ചിത്രം കണ്ട് ഐസിയുവില്‍ കിടക്കാന്‍ സാധ്യതയുണ്ടെന്നും വര്‍മ്മ ട്വീറ്റ് ചെയ്തിരുന്നു. ഈദും ദീപാവലിയുമില്ല, സല്‍മാനും ആമിര്ഖാനുമില്ല, ഒരു മൊഴിമാറ്റ ചിത്രം ചരിത്രം തിരുത്തിക്കുറിച്ചുവെന്നും വര്‍മ്മ കുറിക്കുന്നു. ബാഹുബലി 2 കൊടുങ്കാറ്റല്ല ടൈഫൂണാണെന്നും വര്‍മ്മ ട്വീറ്റ് ചെയ്തിരുന്നു.
ബാഹുബലിയുടെ നിര്‍മ്മാതാവായ യാരല്ഗഡ ശോഭു, ബാഹുബലി അമേരിക്കയില്‍ കൊടുങ്കാറ്റായി എന്ന് കുറിച്ചപ്പോഴാണ് കൊടുങ്കാറ്റ് എന്ന് പറഞ്ഞ് ബിബി2വിനെ അധിക്ഷേപിക്കരുതെന്നും അതൊരു ടൈഫൂണ്‍ ആണെന്നും വര്‍മ്മ പ്രഖ്യാപിച്ചത്. ബോളിവുഡിന് നല്ലൊരു അടിയാണെന്നും രാം ഗോപാല്‍ പറയുന്നു.
Post Your Comments