ജിത്തു ജോസഫ്- പ്രണവ് മോഹന്‍ലാല്‍ കഴിഞ്ഞ വര്‍ഷം അനൗണ്‍സ് ചെയ്തത് മുതല്‍ വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കിപ്പുറം ചിത്രത്തെക്കുറിച്ച് മറ്റു വിവരങ്ങള്‍ ഒന്നുമില്ലാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ തുടങ്ങുമെന്ന സൂചനകള്‍ സംവിധായകന് ജിത്തു ജോസഫ് നല്കി. മോഹന്‍ലാലിന്റെ മകന്, യുവനടന് എന്നതിലുപരി ജിത്തുവിന്റെ അടുത്ത സുഹൃത്താണ് പ്രണവ്.
തന്റെ ചിത്ത്രിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവിനെക്കുറിച്ച് ജിത്തു ചില കാര്യങ്ങള്‍ പങ്കുവെച്ചു. സഹസംവിധായകനായി എത്തിയത് പണത്തിനു വേണ്ടിയാണ്. യാത്ര ചെയ്യാനുള്ള പണം ഒരിക്കലും വീട്ടില്‍ നിന്ന് വാങ്ങില്ല. സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കി അതുമായി ബസ്സിലും മറ്റുമായി ആസ്വദിച്ചാണ് പ്രണവ് ഹിമാലയന്‍ യാത്രകളുള്‍പ്പെടെ നടത്തുന്നത്. സഹസംവിധായകന് എന്ന നിലയില്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആളാണ്.
ചെയ്യുന്ന ജോലി വൃത്തിയോടെ ചെയ്യും. അതുകൊണ്ട് പിന്നീടുള്ള ചിത്രത്തിലേയ്ക്കും വിളിച്ചു. പക്ഷേ വന്നില്ല. സിനിമയല്ലാ പ്രണവിന്റെ സ്വപ്നം അയാള്‍ക്ക് അതിലും വലിയൊരു ലക്ഷ്യമുണ്ട്. അത് എന്താണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട് പക്ഷേ ഞാന്‍ പുറത്തു പറയുന്നില്ല. അന്ന് വിളിച്ചപ്പോള്‍ അയാള്‍ ആ ലക്ഷ്യത്തിന്റെ ജോലിയിലായിരുന്നെന്നും ജിത്തു പറഞ്ഞു.
Post Your Comments