നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത ‘സഖാവ്’ എന്ന ചിത്രത്തിന്‍റെ കഥ ആദ്യമായി പങ്കുവെച്ചത് നടന്‍ ജിഷ്ണു രാഘവനോടായിരുന്നുവെന്ന് സിദ്ധാര്‍ത്ഥ ശിവ, ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള ഒരു യാത്രാവഴിയിലാണ് സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപാത്രം ആദ്യമായി മനസ്സില്‍ വന്നുകയറുന്നതെന്നും അപ്പോള്‍ തന്നെ താന്‍ അത് ജിഷ്ണുവിനോട് പങ്കുവെച്ചതായും സിദ്ധാര്‍ത്ഥ ശിവ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ധാര്‍ത്ഥ ശിവ സഖാവിലെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള ഒരു യാത്രാവഴിയിലാണ് സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപാത്രം ആദ്യമായി മനസ്സില്‍ വന്നുകയറുന്നത്. പശ്ചാത്തലവും മറ്റു കഥാപാത്രങ്ങളുമൊന്നും മനസ്സിലുണ്ടായിരുന്നില്ല. ചെന്നൈയിലെ ഹോട്ടലിലെത്തിയപ്പോള്‍ നടന്‍ ജിഷ്ണു രാഘവന്‍ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. മനസ്സിലേക്ക് വന്നടിഞ്ഞ കഥയുടെ ത്രഡ് ആദ്യമായി പറയുന്നത് ജിഷ്ണുവിനോടാണ്. സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെക്കുറിച്ചു കേട്ടപ്പോള്‍തന്നെ ഇതൊരു കിടിലന്‍ പടമാകുമെന്ന് പറഞ്ഞ് അവന്‍ എന്നെ കെട്ടിപ്പിടിച്ചു. 2014-ലാണ് നിവിന്‍ പോളിയോട് സിനിമയുടെ കഥപറയുന്നത്. നിവിന്‍ നാലു ഗറ്റപ്പുകളിലായാണ് എത്തുന്നത്. കഥ ആവശ്യപ്പെടുന്നതായിരുന്നു ആ ലുക്കുകളെല്ലാം. 2016-ലാണ് സിനിമ തുടങ്ങുന്നത്. നിവിന്റെ മറ്റുസിനിമകള്‍ക്ക് പ്രശ്‌നമാകാത്തവിധം മൂന്ന് ഷെഡ്യൂളുകളിലായാണ് ചിത്രം പൂര്‍ത്തിയാക്കിയത്– സിദ്ധാര്‍ത്ഥ ശിവ
Post Your Comments