CinemaNEWSTollywood

ബാഹുബലി-2വില്‍ താരമാകാതെ തമന്ന; പ്രചരിച്ച വാര്‍ത്തകള്‍ക്ക് തമന്നയുടെ മറുപടി

ബാഹുബലിയുടെ ആദ്യ ഭാഗത്തില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത തമന്നയെ രണ്ടാം ഭാഗത്തില്‍ ഒതുക്കി കളഞ്ഞുവെന്നാണ് പ്രേക്ഷകര്‍ക്കിടെയില്‍ പൊതുവേ ഉയരുന്ന സംസാരം. ഇതുമൂലം സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് താരം വിട്ടുനിന്നതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പല മാധ്യമങ്ങളും വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് തമന്ന പ്രതികരിച്ചു. രാജമൗലി സാറിനും എനിക്കും ഇടയില്‍ വാക്ക് തര്‍ക്കം ഉണ്ടായിട്ടില്ല. ക്ലൈമാക്സ് സീനില്‍ എന്‍റെ കഥാപാത്രം ഇല്ലെന്ന്‍ നേരെത്തെ തന്നെ അറിയാമായിരുന്നു. സിനിമയുടെ ഷോ കഴിഞ്ഞത് മുതല്‍ ഇതിനെ സംബന്ധിച്ച് പ്രേക്ഷകര്‍ സംസാരിക്കുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതുകൊണ്ടാണ് ഞാന്‍ മറുപടി നല്‍കാന്‍ തീരുമാനിച്ചത് തമന്ന വ്യക്തമാക്കി.

shortlink

Post Your Comments


Back to top button