BollywoodGeneralNEWS

സുസ്മിതയെയും അമീഷയെയും കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടില്ല, പുതിയ വെളിപ്പെടുത്തലുമായി വിക്രം ഭട്ട്‌

ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സുസ്മിത അമീഷ താര സുന്ദരികളുടെ പ്രണയബന്ധത്തിന്‍റെ കഥ തുറന്നു പറഞ്ഞു വിക്രം ഭട്ട് രംഗത്ത്. ഒരുകാലത്ത് സുസ്മിതയുമായും അതിനു ശേഷം അമീഷയുമായും വിക്രം ഭട്ട് പ്രണയത്തിലായിരുന്നു. സുസ്മിതയോടുള്ള പ്രണയത്തിനിടെയില്‍ ഭാര്യയായ അതിഥി ഭട്ടിനെയും കുഞ്ഞിനെയുമൊക്കെ മറന്നത് വലിയ തെറ്റായി പോയെന്നു പശ്ചാത്തപിക്കുകയാണ് വിക്രം ഭട്ട്. സുസ്മിതയുമായുള്ള ബന്ധത്തോടെ എന്റെ വിവാഹ ജീവിതം തകരുകയായിരുന്നു. സുസ്മിതയെ ഒരിക്കലും കുറ്റപ്പെടുത്തില്ല. എല്ലാത്തിനും ഉത്തരവാദി ഞാന്‍ മാത്രമാണ് വിക്രം ഭട്ട് വ്യക്തമാക്കി. സുസ്മിതയുമായുള്ള പ്രണയത്തിനു ശേഷം ആമീഷയുമായി പ്രണയത്തിലായി. ഇവര്‍ രണ്ടു പേരെയും ഒരിക്കലും വിവാഹം ചെയ്യണമെന്നു തോന്നിയിട്ടില്ല. അതിഥിയെ ചതിച്ചതില്‍ കുറ്റബോധമുണ്ട്. അവരുമായി പിരിഞ്ഞതിനു ശേഷം മാറ്റാരെയും വിവാഹം ചെയ്യാനും തോന്നിയിട്ടില്ല വിക്രം ഭട്ട് കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button