![](/movie/wp-content/uploads/2017/04/le.jpg)
‘ആന്‍മരിയ കലിപ്പിലാണ്’ എന്ന മിഥുന്‍ മാനുവല്‍ ചിത്രത്തിലൂടെ ശ്രദ്ധേയായ ലിയോണ ലിഷോയ് വീണ്ടും മലയാളത്തിലേക്ക്. പുതുമുഖ സംവിധായകന്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഞാന്‍ മല്ലു’ എന്ന സിനിമയിലാണ് നായികയായി ലിയോണ എത്തുന്നത്. രാഹുല്‍ മാധവ് നായകനാകുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഗീതാ വിജയന്‍, ജയന്‍ ചേര്‍ത്തല, തുടങ്ങിയവരും വേഷമിടുന്നു. ഓണം റിലീസായി എത്തുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍ ആലപ്പുഴയും, കൊച്ചിയുമാണ്.
Post Your Comments