ബോളിവുഡിലെ ശ്രദ്ധേയ താരം വിദ്യാബാലനെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച് വട്ടം കറക്കാന്‍ കഴിയില്ല കാരണം താരത്തിന്‍റെ പക്കല്‍ ആരുടേയും വായടപ്പിക്കുന്ന കിടിലന്‍ മറുപടിയുണ്ട്.അങ്ങനെയൊരു മറുപടിയാണ് അടുത്തിടെ ഒരു അവതാരകന് വിദ്യാബാലനില്‍ നിന്ന് ലഭിച്ചത്. കുട്ടികളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെയായിരുന്നു അവതാരകന്റെ ചോദ്യം, ഒടുവില്‍ കുഞ്ഞു ഉണ്ടാകുന്നത് എപ്പോഴാണ് എന്നായി അവതാരകന്റെ ചോദ്യം. താരം അവതാരകന് ഉശിരന്‍ മറുപടിയും നല്‍കി. അടുത്ത തവണ ഞങ്ങള്‍ ഒപ്പമുണ്ടാകുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളെയും വിളിക്കാം എന്നായിരുന്നു വിദ്യയുടെ മറുപടി. അതില്‍പ്പിന്നെ ആരും ഈ ചോദ്യം ആവര്‍ത്തിച്ചിട്ടില്ലെന്നും വിദ്യ ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു
Post Your Comments