GeneralNEWS

‘എന്‍റെ കാമുകനാണ് എന്നോട് അങ്ങനെ ചെയ്തത്’ വെളിപ്പെടുത്തലുമായി ലോകപ്രശസ്ത ഗായികയും നടിയും

ലോകമെങ്ങും ആരാധകരുള്ള ഗായികയും നടിയുമായ അബിഗെയ്ല്‍ ബ്രെസ്‌ലിന്‍ ഞെട്ടിപ്പിക്കുന്ന ചില തുറന്നു പറച്ചിലുകള്‍ നടത്തുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തന്‍റെ ദുരനുഭവ കഥ ബ്രെസ്‌ലിന്‍ വിവരിച്ചത്. കാമുകൻ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവമാണ് ബ്രെസ്‌ലിന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

“പുറത്തറിഞ്ഞാല്‍ മാത്രമാണ് അത് ബലാത്സംഗമാവുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ ബലാത്സംഗം ചെയ്യപ്പെട്ട കാര്യം ഞാന്‍ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. അതിന് ഒരുപാട് കാരണങ്ങളുണ്ട്. അന്ന് ഞാന്‍ അതിന്റെ ഞെട്ടലിലും പാടെ തകര്‍ന്ന അവസ്ഥയിലുമായിരുന്നു. ഒരു ഇരയായി സ്വയം ചിത്രീകരിക്കപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് എല്ലാം അടിച്ചമര്‍ത്തി ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് നടിക്കുകയായിരുന്നു. മാത്രവുമല്ല, എന്റെ കാമുകനാണ് എന്നോട് ക്രൂരത കാട്ടിയത്. അതുകൊണ്ട് തന്നെ ഞാന്‍ ഇക്കാര്യം പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ആയാള്‍ക്ക് എന്നെ വീണ്ടും ആക്രമിക്കാന്‍ അവസരമുണ്ടാവുകയും ചെയ്യും.
മൂന്നാമതായി അത് എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും എത്രമാത്രം വേദനിപ്പിക്കുമെന്നും എനിക്ക് അറിയാമായിരുന്നു. പീഡനത്തിന്റെ വ്യഥ അവരെയും അനുഭവിപ്പിക്കേണ്ടതില്ലെന്നും ഉണ്ടായിരുന്നു എനിക്ക്”- അബിഗെയ്ല്‍ ബ്രെസ്‌ലിന്‍    

shortlink

Post Your Comments


Back to top button