CinemaNEWSTollywood

‘ബാഹുബലി-2’ മള്‍ട്ടി പ്ലെക്സുകളില്‍ പ്രദര്‍ശനത്തിനെത്തില്ല, കാരണം?

ലോകമെങ്ങുമുള്ള ആരാധകര്‍ കാത്തിരിക്കുന്ന ബാഹുബലി-2 കേരളത്തിലെ മള്‍ട്ടി പ്ലെക്സുകളില്‍ റിലീസിനുണ്ടാവില്ല എന്നതാണ് പുതിയ വിവരം. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ വിതരണത്തിനെത്തിക്കുന്ന ചിത്രം കേരളത്തിലെ 300-ഓളം പ്രദര്‍ശന ശാലകളില്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ഷെയർ സംബന്ധിച്ച തർക്കം മൂലമാണ് ചിത്രം മള്‍ട്ടി പ്ലെക്സുകളില്‍ റിലീസ് ചെയ്യാത്തത്. വിതരണക്കാരും തിയേറ്റര്‍ ഉടമകളും ഇതുമായി ബന്ധപ്പെട്ട് റിലീസിന് മുന്‍പേ ചര്‍ച്ച നടത്തും. ഇരുവരും തമ്മിലുള്ള ചര്‍ച്ച വിജയിച്ചാല്‍ വരും ദിവസങ്ങളില്‍ കേരളത്തിലെ മള്‍ട്ടി പ്ലെക്സുകളില്‍ ആരാധകര്‍ക്ക് ബാഹുബലി ആസ്വദിക്കാം.

shortlink

Post Your Comments


Back to top button