കഴിഞ്ഞദിവസം രാവണ വേഷം കെട്ടി നടന്‍ ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. നടന്‍റെ രാവണ വേഷം കണ്ട പ്രേക്ഷകര്‍ പോസ്റ്റിനു താഴെ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. അഭിപ്രായങ്ങളില്‍ കൂടുതലും പരിഹാസപരമായ കമന്റുകളായിരുന്നു. ലെഗ്ഗിൻസും പാവാടയും ധരിച്ച രാവണൻ, കുടവയറുള്ള രാവണൻ, പത്ത് തലയില്ലാത്ത രാവണൻ എന്നിങ്ങിനെയായിരുന്നു ഫെയ്സ്ബുക്കിലെ പരിഹാസങ്ങൾ. പ്രേക്ഷകരുടെ പരിഹാസങ്ങള്‍ക്കു മറുപടിയുമായി നടന്‍ ഉണ്ണിമുകുന്ദന്‍ തന്നെ രംഗത്തെത്തി.
ക്ലിന്റ് എന്ന മഹാപ്രതിഭയുടെ ഒരു ചിത്രം തന്നിലൂടെ സാക്ഷാത്കരിക്കുകയാണ് ചെയ്തതെന്നും ചിത്രത്തെ കളിയാക്കിയ ചിലരുടെ കമന്റുകള്‍ തന്നെ വേദനിപ്പിച്ചുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ക്ലിന്റ് എന്ന അത്ഭുത ബാലന്‍റെ ജീവിതത്തെ ആസ്പദമാക്കി ഹരികുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ ക്ലിന്റിന്‍റെ പിതാവിന്‍റെ വേഷത്തിലാണ് ഉണ്ണി അഭിനയിക്കുന്നത് .
“ഒരു കൊച്ചു കലാകാരന്‍ ചുരുങ്ങിയ ജീവിതത്തില്‍ വരച്ച ആയിരക്കണക്കിന് ചിത്രങ്ങളില്‍ ഒന്നിന്റെ കഥാപാത്ര ആവിഷ്‌കാരമാണ് താന്‍ നടത്തിയതെന്നും അഞ്ചാമത്തെ വയസ്സില്‍ വരച്ച, തോറ്റു പോയ രാവണ്‍ എന്ന സൃഷ്ടിയോട് യോജിക്കുന്ന വേഷമാണ് ധരിച്ചത്. ശാരീരിക അനുപാതം കൃത്യമായ ചിത്രങ്ങളില്‍ ഒന്നായാണ് ക്ലിന്റ് വരച്ച ഈ ചിത്രം കണക്കാക്കപ്പെടുന്നത്. ജോസഫ് ഈ വേഷം കെട്ടി മകൻ ക്ലിന്റിന് മുന്നില്‍ നിന്നിരുന്നു. ഉണ്ണി മുകുന്ദനെ വിമര്‍ശിക്കുന്നതില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ നമ്മള്‍ ഇവിടെ അറിഞ്ഞോ അറിയാതെയോ കളിയാക്കുന്നത് ക്ലിന്റിനെയാണ്. ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമായിപ്പോയേനെ.ക്ലിന്റിനെ കുറിച്ച് ഞാന്‍ കൂടുതല്‍ അറിഞ്ഞത് അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് അമ്മു നായര്‍ എഴുതിയ ‘എ ബ്രീഫ് അവര്‍ ഓഫ് ബ്യൂട്ടി’ എന്ന പുസ്തകത്തില്‍ നിന്നാണ്. ഹരികുമാര്‍ സാര്‍ ജോസഫിന്റെ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ക്ലിന്റിനെക്കുറിച്ച് ഒന്നും അറിയതെ അഭിനയിക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആ ചിത്രം കണ്ട് ക്ലിന്റിനെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കില്‍ എനിക്ക് കൂടുതല്‍ സന്തോഷമായെനെ. എന്നാല്‍ ഒരുപാട് പേര്‍ കളിയാക്കുകയാണ് ചെയ്തത്. സിനിമയിലെ ഒരു കഥാസന്ദർഭത്തിനുവേണ്ടി ചെയ്തതതാണ്. അല്ലാതെ ഒരു കോമാളിത്തരത്തിന് വേണ്ടി കെട്ടിയ വേഷമല്ല”-ഉണ്ണി മുകുന്ദന്‍
Post Your Comments