CinemaNEWS

‘സേതുരാമയ്യര്‍’ അയാളെത്തും കാത്തിരിക്കുക!

കെ. മധു- മമ്മൂട്ടി.- എസ്എന്‍ സ്വാമി ടീമിന്‍റെ സിബിഐ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും ഒരു ആവേശമാണ്. സിബിഐ ചിത്രങ്ങളെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.മധു വീണ്ടും പങ്കുവെച്ചു.
സിബിഐ പരമ്പരകളെക്കുറിച്ചുള്ള എസ്എന്‍ സ്വാമിയുടെ അഭിമുഖ സംഭാഷണത്തിന്‍റെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചുകൊണ്ടാണ് കെ. മധു സിബിഐ സിനിമയുടെ അഞ്ചാം ഭാഗത്തെക്കുറിച്ച് മനസ്സു തുറന്നത്. മമ്മൂട്ടി സേതുരാമയ്യരായി എത്തുന്നത് കാണാൻ പ്രേക്ഷകർ ആഗ്രഹിയ്ക്കുന്നുണ്ടെന്ന് അറിയാമെന്നും അതിനായി കാത്തിരിക്കാനും കെ. മധു പ്രേക്ഷകരോട് പറയുന്നു.

shortlink

Post Your Comments


Back to top button