ക്രിക്കറ്റ് താരം സഹീര്‍ ഖാന് വിവാഹിതനാകുന്നു. ബോളിവുഡ് നടി സാഗരിക ഗാഡ്ഗെയാണ് സഹീറിന്റെ ജീവിത സഖിയാകുന്നത്. ട്വിറ്റര്‍ പേജിലൂടെ സഹീര്‍ ഖാനാണ് വിവാഹക്കാര്യം പുറത്തുവിട്ടത്. ഇരുവരും പ്രണയത്തിലാണെന്ന് നേരെത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. യുവരാജ് സിംഗിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചാണ് എത്തിയത്. ഷാരൂഖ് ഖാന്റെ ‘ചക്ദേ ഇന്ത്യ’ എന്ന ചിത്രത്തിലൂടെയാണ് സാഗരിക ബോളിവുഡില്‍ ശ്രദ്ധേയയാകുന്നത്. സഹീറുമായുള്ള വിവാഹക്കാര്യം സാഗരികയും സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments