പ്രിയദര്‍ശന്‍ അദ്ധ്യക്ഷനായ ദേശീയ അവാര്‍ഡ് കമ്മിറ്റി 2016-ലെ മികച്ച നടനായി തെരഞ്ഞെടുത്തത് ബോളിവുഡ് താരം അക്ഷയ് കുമാറിനെയാണ്. അന്ന് മുതല്‍ തുടങ്ങിയതാണ് ദേശീയ അവാര്‍ഡിനെ ചൊല്ലിയുള്ള വിവാദവും. പ്രിയദര്‍ശന്റെ അടുത്ത സുഹൃത്തായതിനാലാണ് അക്ഷയ് കുമാറിന് അവാര്‍ഡ് നല്‍കിയതെന്നായിരുന്നു പൊതുവേ ഉയര്‍ന്ന വിമര്‍ശനം. സിനിമയിലെ സ്റ്റണ്ട് താരങ്ങളുടെ സംഘനയുടെ സമ്മേളനത്തിനിടെയാണ് അക്ഷയ് കുമാര്‍ ദേശീയ അവാര്‍ഡ് വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കിയത്.
“26 വര്‍ഷത്തിനുശേഷമാണ് ഞാന്‍ ഈ അവാര്‍ഡ് നേടുന്നത്. ഞാനിതിന് അര്‍ഹനാണെന്ന് തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ക്കത് തിരിച്ചെടുക്കാം. ഈ വിവാദത്തില്‍ പുതുമയൊന്നുമില്ല. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഞാനിത് കേള്‍ക്കുന്നു. ആരെങ്കിലും എപ്പോഴെങ്കിലും ഒരു അവാര്‍ഡ് നേടിയാല്‍ അപ്പോള്‍ തുടങ്ങും അതിന്റെ ചര്‍ച്ചകള്‍. ഇന്നയാള്‍ക്ക് കൊടുക്കണം. അയാള്‍ക്ക് കൊടുത്തത് ശരിയായില്ല തുടങ്ങിയ വിവാദങ്ങള്‍ക്ക് ആരെങ്കിലും തുടക്കമിടും”-അക്ഷയ് കുമാര്‍
Post Your Comments