തമിഴ് സംവിധായകര്‍ക്കെതിരെ വിമര്‍ശനവുമായി തമിഴ് നടി ജ്യോതിക രംഗത്ത്. ഇന്നത്തെ ഒട്ടുമിക്ക സംവിധായകരും ഗ്ലാമറിനും പണത്തിനും പിറകെ പോകുന്നവരാണ് നടി ജ്യോതിക കുറ്റപ്പെടുത്തി. സിനിമയില്‍ നടിമാരെ നായകന്മാര്ക്കൊപ്പം നൃത്തം ചെയ്യാനും ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാനും ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ പറഞ്ഞു കളിയാക്കാനുള്ള കേവല വസ്തുവായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഈ രീതിയില്‍ മാറ്റം വരണം ജ്യോതിക വിശദീകരിക്കുന്നു.
“ഒരു നായകന് ഒരു സിനിമയില്‍ എന്തിനാണ് രണ്ടും മൂന്നും നാലുമൊക്കെ നായികമാര്‍, ഒരാള്‍ പോരെ. സിനിമയില്‍ നടിമാര്‍ അണിയുന്ന വസ്ത്രം അവരുടെ മാനറിസങ്ങള്‍, ഇതൊക്കെ യുവ തലമുറ അനുകരിക്കുന്നു. നമ്മള് സിനിമാക്കാര്‍ക്ക് സമൂഹത്തോടുള്ള ഉത്തവാദിത്വത്തെ നമ്മള് വിസ്മരിക്കരുത്. ദയവായി സ്ത്രീകളെ സിനിമയില്‍ ലഹരി വസ്തുവായി ചിത്രീകരിക്കരുത്. ഞാന്‍ സംവിധായകരോട് അഭ്യര്‍ത്ഥിക്കുന്നു”-ജ്യോതിക
Post Your Comments