CinemaNEWSTollywood

ഒരു കഥാപാത്രത്തിനായി മൂന്നുവർഷം കളയാൻ തയ്യാറായ ഏതെങ്കിലും നടനുണ്ടോ? പ്രഭാസിനെ പ്രശംസിച്ച് രാജമൗലി

ഏപ്രില്‍ 28ന് ബാഹുബലിയുടെ രണ്ടാം പാര്‍ട്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തുമ്പോള്‍ സംവിധായകന്‍ രാജമൗലിക്ക് ഏറെ നന്ദി പറയാനുള്ളത് സൂപ്പര്‍ താരം പ്രഭാസിനോടാണ്. ഒരു കഥാപാത്രത്തിനായി മൂന്നുവർഷം കളയാൻ തയ്യാറായ ഏതെങ്കിലും നടനുണ്ടോ? എന്നാണ് രാജമൗലിയുടെ ചോദ്യം. ബാഹുബലി എന്ന സിനിമ ഇത്ര ഉയരത്തിലെത്താൻ കാരണം പ്രഭാസ് കാണിച്ച ആത്മസമർപ്പണമാണെന്നും രാജമൗലി പറഞ്ഞു.

“ഒരു കഥാപാത്രത്തിനായി മൂന്നുവർഷം കളയാൻ തയ്യാറായ ഏതെങ്കിലും നടനുണ്ടോ? ഞാനും പ്രഭാസും ഛത്രപതി എന്ന സിനിമയുടെ സമയത്തേ അടുത്ത സുഹൃത്തുക്കളായി. ഇത്ര വലിയൊരു സ്കെയിലിൽ ഈ സിനിമ ചെയ്യാൻ തീരുമാനിക്കുമ്പോൾ തന്നെ അത്രയും ഡെഡിക്കേഷനുള്ള താരങ്ങളും ഇതിൽ വേണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. ബാഹുബലി സിനിമയുടെ കഥ പറഞ്ഞുതീരുന്നതിന് മുമ്പേ പ്രഭാസ് ഇതിലൊരംഗമായി മാറി”- രാജമൗലി

shortlink

Post Your Comments


Back to top button