CinemaNEWS

അന്ന് നടന്നില്ല പക്ഷേ ഇന്ന് അത് യാഥാര്‍ത്യമാകുന്നു, ലാല്‍-ലാല്‍ജോസ് ചിത്രം മേയ് 15ന് തലസ്ഥാനത്ത് ചിത്രീകരണം ആരംഭിക്കുന്നു

മലയാളത്തിലെ ഹിറ്റ് മേക്കര്‍ ലാല്‍ജോസ് സൂപ്പര്‍ താരം മോഹന്‍ലാലുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മേയ് 15ന് തിരുവനന്തപുരത്ത് ആരംഭിക്കും. ബെന്നി. പി നായരമ്പലം തിരക്കഥ എഴുതുന്ന ചിത്രത്തിലെ നായിക അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയായ രേഷ്മ രാജനാണ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റെ തിരക്കഥയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ജോസ് ‘കസിന്‍സ്’ എന്നൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു, ചില പ്രതിസന്ധികള്‍ മൂലം  ചിത്രം നടക്കാതെ പോകുകയായിരുന്നു.

shortlink

Post Your Comments


Back to top button