GeneralNEWS

‘വ്യാജവാര്‍ത്ത ഉണ്ടാക്കുന്നവന്മാര്‍ ഇവിടെ വളരരുത്’ ; ധര്‍മജന്‍ ഈസ്റ്റ്‌കോസ്റ്റ് ഡെയ്ലിയോട് പ്രതികരിക്കുന്നു

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മീഡിയകളില്‍ ധര്‍മജനെതിരെ ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. ധര്‍മജന്‍ എന്തോ വലിയ തെറ്റ് ചെയ്തുവെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. കളമശ്ശേരി ഗവണ്‍മെന്‍റ് കോളേജിലെ ആര്‍ട്സ് ക്ലബ് ഉദ്ഘാടനത്തിന്റെ ഭാഗമായി ധര്‍മജന്‍ അന്‍പതിനായിരം രൂപ പ്രതിഫലം വാങ്ങിയെന്ന തരത്തിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ഈസ്റ്റ്‌കോസ്റ്റ് ഡെയ്ലിയോട് ധര്‍മജന്‍ പ്രതികരിക്കുകയുണ്ടായി;
“ഇത്തരം അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മഞ്ഞപത്രക്കാര്‍ ഇവിടെ അനേകമുണ്ട്. ഈ വാര്‍ത്ത‍യൊക്കെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചാല്‍ ഇവനൊക്കെ ഇവിടെ വളരും.അതിന് അനുവദിക്കരുത് .സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ മീഡിയകളാണ് ഇവിടെ നില നില്‍ക്കേണ്ടത്. എന്തെങ്കിലുമൊക്കെ എഴുതി ഉണ്ടാക്കി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് ഇവര്‍ക്കുള്ളത്. ഇങ്ങനെയൊക്കെയുള്ള തെറ്റായ വാര്‍ത്തകള്‍ എഴുതി പിടിക്കാന്‍ ആര്‍ക്കും സാധിക്കും. പോസ്റ്റ്‌ ഇട്ടു ആളാവുക എന്നതാണ് ഇവന്റെയൊക്കെ ലക്‌ഷ്യം. എനിക്കെതിരെ പ്രചരിച്ച ആ വാര്‍ത്ത‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു .അതില്‍ യാതൊരു സത്യവും ഇല്ല. പ്രതിഫലം വാങ്ങുന്നതൊക്കെ വലിയ പാപമാണെന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഇവരുടെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ കൂടുതല്‍ പ്രതികരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. പ്രതികരിച്ചാല്‍ ഇവനൊക്കെ വലുതാകും. ധര്‍മജന്‍ എന്താണെന്നുള്ളത് എന്നെ അറിയാവുന്നവര്‍ക്ക് നന്നായി അറിയാം”-ധര്‍മജന്‍ 

shortlink

Related Articles

Post Your Comments


Back to top button