മൂന്നാറിലെ സ്ത്രീകളുടെ കരുത്തുറ്റ കൂട്ടയ്മയായ പെമ്പിളെ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ച മന്ത്രി എം.എം മണിക്കതിരെ നടനും സംവിധായകനുമായ ജോയ് മാത്യൂ രംഗത്ത്. മന്ത്രി എം.എം മണി ഇതിന്‍റെ പേരില്‍ ഒരിക്കലും രാജി വയ്ക്കരുത്. മാപ്പ് പറഞ്ഞ് ഇതുപോലെ കവലപ്രസംഗം തുടരുകയാണ് വേണ്ടതെന്നും ജോയ് മാത്യൂ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.
ജോയ് മാത്യൂ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്
“പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം മന്ത്രി മണി രാജിവയ്ക്കണം എന്നതല്ല, മാപ്പ് പറയണം എന്നതാണ്. മന്ത്രി മാപ്പ് പറയുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. മന്ത്രി രാജിവയ്ക്കരുത് എന്നതാണ് എന്റെ അഭിപ്രായം. മന്ത്രി രാജിവച്ചാല്‍ അത് പ്രതിപക്ഷ കക്ഷികള്‍ക്ക് ഭരണകക്ഷിയെ അടിക്കാന്‍ ഒരു വടിയായി മാറും. മന്ത്രി രാജിവയ്ക്കരുത്. ഇതുപോലെ വീണ്ടും വീണ്ടും കവലപ്രസംഗങ്ങള്‍ നടത്തി ജനങ്ങളെ വീണ്ടും പ്രകോപിതരാക്കുകയുംു വീണ്ടും മാപ്പു പറയുകയും ചെയ്യണം. അതോടെ ഭരണത്തിലുള്ളവര്‍ സ്വയം നവീകരിക്കപ്പെടും. ഞങ്ങള്‍ ചെയ്തതും പറഞ്ഞതും തെറ്റാണെന്ന് സ്വയം മനസ്സിലാക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണിത്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് മന്ത്രി രാജിവയ്ക്കരുത്. മാപ്പു പറയുകയാണ് വേണ്ടത്. വീണ്ടും ഇതുപോലെ പ്രശ്‌നങ്ങളിലും ഇടപെട്ട് പല കുഴപ്പങ്ങളും ഉണ്ടാക്കണം. അപ്പോള്‍ ജനങ്ങള്‍ സമരം സംഘടിപ്പിക്കുകയും മന്ത്രി ജനങ്ങളുടെ മുന്നില്‍ വീണ്ടും മാപ്പുപറയുകയും വേണം. ഇങ്ങനെ ഒരു നവീകരണ പ്രക്രിയയിലൂടെ മാത്രമേ ഇടതുപക്ഷത്തിന് അഞ്ചു വര്‍ഷം നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് മന്ത്രി മണി മാത്രമല്ല, പല മന്ത്രിമാരും അവര്‍ക്ക് തോന്നുന്ന പ്രസ്താവനകള്‍ നടത്തുകയും ഇതുപോലെ ജനങ്ങളില്‍ നിന്ന് പ്രതികരണങ്ങള്‍ ഏറ്റുവാങ്ങുകയും പിന്നെ മാപ്പു പറയുകയും വീണ്ടും പ്രതികരണങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത് തുടര്‍ന്നു പോകണം എന്നാണ് എന്റെ അഭിപ്രായം”- ജോയ് മാത്യൂ
Post Your Comments