ബോളിവുഡ് ലോകം ആഘോഷിച്ച ഒരു പ്രണയമാണ് ദീപിക രണ്‍ബീര്‍ ബന്ധം. പക്ഷേ ഇരുവരും തമ്മില്‍ ഇപ്പോള്‍ പിരിഞ്ഞിരിക്കുകയാണ്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടി രണ്‍ബീറിനെതിരെ നടത്തിയിരിക്കുന്നത്.
രണ്‍ബീര്‍ തന്നെ പറ്റിക്കുകയായിരുന്നുവെന്നും അത് രണ്ടു തവണ താന്‍ അയാള്‍ കാരണം ചതിക്കപ്പെട്ടുവെന്നും ദീപിക പറയുന്നു. അങ്ങനെ ഉള്ളപ്പോള്‍ ഒറ്റയ്ക്കുള്ള ജീവിതമല്ലേ സുഖമെന്നും ദീപിക അഭിപ്രായപ്പെടുന്നു. തന്റെ കാമുകന് തന്റെ ശത്രുവായ ഒരാളോടൊപ്പം കിടക്ക പങ്കിടുന്നത് കണ്ടാല്‍ പിന്നെ അയാളെ ജീവിതത്തിലേക്ക് കൂട്ടാന്‍ സാധിക്കുമോ എന്നും താരം ചോദിക്കുന്നു. ഇത് അബദ്ധമല്ല. രണ്‍ബീറിന്റെ സ്ഥിരം സ്വഭാവമാണെന്നും ബന്ധത്തിനിടയില്‍ ധാരാളം കള്ളങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ദീപിക വ്യക്തമാക്കുന്നു.
എന്നാല്‍ ഈ വേര്‍പിരിയല്‍ തന്നെ സംബന്ധിച്ചും വേദനയുള്ള കാര്യമാണെങ്കിലും അതുവഴി താന്‍ പുതിയൊരു വ്യക്തിയായി മാറിയെന്നും ദീപിക പറയുന്നു.
Post Your Comments