മലയാളത്തിന്റെ അഭിനയ വിസ്മയം മോഹന്‍ലാലിനെ വ്യക്തിപ്പരമായി അധിക്ഷേപിച്ച ബോളിവുഡ് നടനും നിരൂപകനുമായ കെ.ആര്.കെ എന്ന കമാല്‍ റാഷിദ് ഖാന് ഒടുവില്‍ മാപ്പു പറഞ്ഞു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മോഹന്‍ലാലിനെ ഛോട്ടാ ഭീം, കോമാളി, ജോക്കര്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചു കെആര്‍കെ അധിക്ഷേപിച്ചത്. ഇതിനെതിരെ പ്രമുഖ താരങ്ങളും ആരാധകരും പ്രതിഷേധവുമായി എത്തുകയും നിരവധി ട്രോളുകളിലൂടെ സോഷ്യല്‍ മീഡിയ കെ ആര്‍കെയ്ക്ക് എതിരെ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കളിയാക്കല്‍ അധികമായിപ്പോയെന്നും മോഹന്‍ലാലിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നെന്നും അതിനാലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും കെ.ആര്.കെ പറഞ്ഞു. മോഹന്‍ലാല്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറാണെന്ന് ഇപ്പോള്‍ താന്‍ മനസിലാക്കിയതായും പറഞ്ഞ കെ ആര് കെ ട്വിറ്ററിലൂടെയാണ് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.
എം.ടി.വാസുദേവന്‍ നായരുടെ ഇതിഹാസ കൃതിയായ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം എന്ന ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍ അഭിനയിക്കുന്നതിനെ പരിഹസിച്ചാണ് കെ.ആര്.കെ രംഗത്തെത്തിയത്. ചോട്ടാഭീം എന്ന് വിളിച്ച കെആര്‍കെയെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ട് ആഘോഷിക്കുകയായിരുന്നു ആരാധകര്‍. ആയിരം കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ഈ ചിത്രത്തെ സിനിമാ ലോകവും ആരാധകരും ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.
മഹാഭാരതത്തില്‍ മോഹന്‍ലാലിന് പകരം ബാഹുബലി ഫെയിം പ്രഭാസാണ് ഭീമനാവാന്‍ അനുയോജ്യനെന്നും മധുരയിലാണ് താനും കൃഷ്ണനും ജനിച്ചതെന്നും അതിനാല്‍ ചിത്രത്തില്‍ കൃഷ്ണനായി അഭിനയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും കെ.ആര്.കെ പറഞ്ഞിരുന്നു.
Post Your Comments