ഒരു വിഷയത്തെ വിവാദമാക്കുന്നതില്‍ മാധ്യമങ്ങളോടൊപ്പം സോഷ്യല്‍ മീഡിയ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനു തെളിവാണ് ബോളിവുഡ് ഗായകന് സോനു നിഗം കഴിഞ്ഞ ദിവസം ബാങ്ക് വിളിയുമായി നടത്തിയ പരാമര്‍ശം വിവാദമായത്.
സോനു നിഗത്തിന്റെ ബാങ്ക് വിളി വിവാദത്തിനെതിരെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ രംഗത്ത്. താൻ ബാങ്ക് വിളിയെ ഇഷ്ടപ്പെടുന്നുവെന്നും അതിന് വേണ്ടി കാതോർത്തിരുന്നിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് തന്റെ തീര്‍ത്തും സ്വകാര്യമായ അഭിപ്രായം എന്നുപറഞ്ഞുകൊണ്ട് കങ്കണ പ്രതികരിക്കുന്നത്.
കങ്കണയുടെ വാക്കുകള്‍ ഇങ്ങനെ…
‘ഞാന്‍ ബാങ്കുവിളിയെ ഇഷ്ടപ്പെടുന്നു. ഏതൊരാളേയും ഉദ്ദേശിച്ചുകൊണ്ടല്ല ഇത് പറയുന്നത്. വ്യക്തിപരമായി ബാങ്കുവിളി കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമാണ്. ലക്നൗവില്‍ സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോള്‍ താന്‍ ഉച്ചത്തിലുള്ള ബാങ്കുവിളി കേള്‍ക്കുന്നതിന് കാതോര്‍ത്തിരുന്നു. തനിക്ക് എല്ലാ മത ആചാരങ്ങളോടും ബഹുമാനമാണ്. പള്ളികളിലും അമ്പലങ്ങളിലും എല്ലായിടത്തും പോകാറുണ്ടെന്നും കങ്കണ ഇ വ്യക്തമാക്കി.
ഇതൊരിക്കലും സോനുനിഗത്തിന്റൈ അഭിപ്രായവുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ല. സോനുനിഗം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും അതിനെ മാനിക്കുന്നുവെന്നും ദേശീയ പുരസ്കാര ജേതാവുകൂടിയായ കങ്കണ കൂട്ടിച്ചേര്‍ത്തു.
Post Your Comments