ഇപ്പോള്‍ സമൂഹത്തില്‍ കൂടുതലും വ്യാജന്മാര്‍ ആണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സ്വന്തം ചിത്രങ്ങള്‍ ഉപയോഗിക്കാതെ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രെറ്റികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അവര്‍ ആണെന്ന് അവകാശപ്പെട്ടുകൊണ്ട് നിരവധി ഫേക്ക് ഐഡികള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
പ്രമുഖ ചലച്ചിത്ര-നാടക നടി സജിതാ മഠത്തില്‍ തന്‍റെ ഫോട്ടോയും പെഴ്സണല്‍ കാര്യങ്ങളും ഉപയോഗിച്ചു ആരാധകരോട് അനുദിനം ബന്ധപ്പെടുന്ന പുതിയ ഒരു അക്കൌണ്ട് കണ്ട് ഞെട്ടിയിരിക്കുകയാണ്. ഫേക്ക് അക്കൌണ്ടിന്റെ അഭിപ്രായ പ്രകടനങ്ങളെക്കുറിച്ച് ആരാധകര്‍ നടിയോട് സംസാരിച്ചു തുടങ്ങിയതോടെയാണ് സംഭവം പുറത്തുവന്നത്.
‘രശ്മി മഠത്തില്‍ ദിനേശന്‍’ (Reshmi Madathil Dineshan) എന്ന പേരിലുള്ള ഐഡിയില്‍ ഉപയോഗിച്ചിരിക്കുന്നത് സജിതാ മഠത്തിലിന്റെ ചിത്രമാണ്. പുറത്തിറങ്ങുന്ന സിനിമകള്‍, പൊതു വിഷയങ്ങള്‍ തുടങ്ങിയവയിലെല്ലാം ഈ ഐഡിയില്‍ നിന്ന് അഭിപ്രായ പ്രകടനം ഉണ്ടാകുന്നുണ്ട്. കമന്റുകള്‍ക്ക് മറുപടി നല്‍കാനും പ്രൊഫൈല്‍ സമയം കണ്ടെത്തുന്നു. സജിതാ മഠത്തിലിന്റെ നിരവധി ചിത്രങ്ങള്‍ ഉപയോഗിച്ചിരിക്കുന്ന പ്രൊഫൈലില്‍ താന്‍ യാത്രയിലാണ് എന്നത് ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ ആരാധക വിശ്വാസ്യത നേടിഎടുക്കാന്‍ ഈ ഫേക്ക് പ്രൊഫൈലിന് കഴിഞ്ഞിട്ടുണ്ട് .
രശ്മി മഠത്തില്‍ ദിനേശന്‍ എന്ന പ്രൊഫൈല്‍ 2500ഓളം പേര്‍ ഫോളോചെയ്യുന്നു. കൊച്ചിയില്‍ താമസിക്കുന്നു എന്നാണ് ഈ പ്രൊഫൈലും അവകാശപ്പെടുന്നത്. ‘ചേച്ചി മേജര്‍ രവിയെ കുറിച്ച് എഴുതിയതൊക്കെ വായിച്ചു’ എന്ന് തന്നോട് ഒരാള്‍ പറഞ്ഞതാണ് ഫേക്ക് ഐഡിയെ കണ്ടെത്താന്‍ വഴിയായതെന്ന് സജിതാ മഠത്തില്‍ പ്രതികരിച്ചു. ഈ പ്രൊഫൈലിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.
സജിതാ മഠത്തിലിന്റെ ഫേസ്‌ബുക്ക് പ്രതികരണം വായിക്കാം….
Post Your Comments