BollywoodCinemaGeneralNEWS

സൽമാൻ ഖാന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവത്തിൽ ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ച കേസിൽ നേരിട്ട് ഹാജരാകണമെന്ന് നടൻ സൽമാൻ ഖാനോട് കോടതി. ജോധ്പൂർ ജില്ലാ കോടതിയാണ് ഉത്തരവിട്ടത്. ജൂലൈ ആറിന് മുമ്പ് കോടതിയിൽ ഹാജരാകണമെന്നും 20000 രൂപ ബോണ്ടിൽ ജാമ്യം നേടണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേസ് പരിഗണിക്കുമ്പോൾ സൽമാൻ ഖാൻ കോടതിയിൽ ഹാജരായിരുന്നില്ല.

കേസിൽ സൽമാൻ ഖാനെ ജോധ്പൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ സമർപ്പിക്കുകയായിരുന്നു. അതിലാണ് ഈ ഉത്തരവ് കോടതി പുറത്തിറക്കിയത്. കേസിനാസ്പദമായ സംഭവം നടന്നത് 1988 ഒക്ടോബറിലാണ് .

shortlink

Related Articles

Post Your Comments


Back to top button