CinemaGeneralKollywoodNEWS

സത്യരാജിന്‍റെ മാപ്പപേക്ഷയ്ക്ക് പിന്നാലെ കന്നഡ ചിത്രങ്ങള്‍ക്ക് പണികൊടുത്ത് തമിഴ് നാട്

തമിഴ് നാട്ടില്‍ കന്നട ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം താത്കാലികമായി നിര്‍ത്തിവച്ചു. കാവേരി വിഷയത്തിലെ വിവാദ പ്രസംഗത്തില്‍ കര്‍ണാടകത്തോട് നടന്‍ സത്യരാജ് മാപ്പപേക്ഷിച്ചതിന് പിന്നാലെയാണ് ചിത്രങ്ങളുടെ പ്രദര്‍ശനം നിര്‍ത്തി വച്ചത്.

9 വര്‍ഷം മുന്പ് കന്നടിഗര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ സത്യരാജ് മാപ്പ് പറയാതെ ബാഹുബലി 2 കര്‍ണ്ണാടകത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടായിരുന്നു ചില തീവ്ര കന്നട സംഘടനകള്‍ പുലര്‍ത്തിയിരുന്നത് . ഇതേത്തുടര്‍ന്നാണ് സത്യരാജ് മാപ്പ് പറഞ്ഞത്. അങ്ങനെ ബാഹുബലിയുടെ പ്രദര്‍ശന തടസ്സം നീങ്ങാന്‍ ഒരു താരം മാപ്പ് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

കന്നഡിഗര്‍ക്കെതിരായ പരാമര്‍ശത്തില്‍ നടന്‍ സത്യരാജ് മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് തമിഴ് നാട്ടിലെ തീയേറ്ററുടമകള്‍ കന്നട ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവച്ചത്. ചക്രവര്‍ത്തി, ശ്രീനിവാസ കല്യാണ തുടങ്ങിയ കന്നട ചിത്രങ്ങളാണ് തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും തീയേറ്റര്‍ ഉടമകള്‍ നല്‍കിയിട്ടില്ല.

.

shortlink

Related Articles

Post Your Comments


Back to top button