BollywoodCinemaGeneralIndian CinemaNEWS

രജനികാന്തിന്റെ 2.0യുടെ റിലീസ് മാറ്റിവെച്ചു; കാരണമിതാണ്…

രജനികാന്തിന്റെ 2.0യുടെ റിലീസ് നീട്ടിവച്ചു. ദീപാവലിക്ക് റീലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്.

അങ്ങനെ ആണെങ്കില്‍ ആമീര്‍ ഖാന്‍ ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറുമായി രജനി ചിത്രം ഏറ്റുമുട്ടുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ റിലീസ് അടുത്ത വര്ഷം ജനുവരി 25ലേക്ക് മാറ്റിയതായി ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവായ രാജു മഹാലിംഗം അറിയിച്ചു. ചിത്രത്തിലെ വിഎഫ്എക്‌സ് ഇഫക്ടുകള്‍ ലോകനിലാവാരത്തിലേക്ക് ഉയര്‍ത്താനാണ് റിലീസ് മാറ്റിയതെന്നും രാജു മഹാലിംഗം ട്വിറ്ററില്‍ കുറിച്ചു.

ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button