CinemaGeneralIndian CinemaNEWS

ഈ പാട്ട് പാടിപ്പിക്കുമ്പോള്‍ ഒരു വാക്ക് പറയാമായിരുന്നു; ഗായിക സിതാര

അന്തരിച്ച സംവിധയകന്‍ ദീപന്‍ ജയറാമിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ്‌ സത്യ. ചിത്രം തിയേറ്ററില്‍ പ്രദര്ശാനം തുടങ്ങിയതേയുള്ളൂവെങ്കിലും ട്രോളന്മാര്‍ ആവശ്യത്തിനു പരിഹാസവുമായി എത്തിക്കഴിഞ്ഞു. ചിത്രത്തിലെ ഗാനരംഗങ്ങളാണ് ട്രോളന്മാരുടെ ഇപ്പോഴത്തെ ഇര.

റോമ പ്രത്യക്ഷപ്പെടുന്ന ഐറ്റം നമ്പറില്‍ ഡാന്‍സും പാട്ടിന്റെ ഗതിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് ട്രോളന്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഗോപി സുന്ദര്‍ ഈണമിട്ട ചിലങ്കകള്‍ തോല്‍ക്കും എന്ന് തുടങ്ങുന്ന ഈ ഗാനം ഭക്തി മൂഡിലുള്ളതാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

എന്തായാലും ഗാനം ആലപിച്ച സിതാര കൃഷ്ണകുമാറിന് ട്രോളന്‍മാരോട് പരാതിയില്ല എന്നതിന് തെളിവാണ് ഫെയ്‌സ്ബുക്കിലെ ഈ രസകരമായ കുറിപ്പ്.

പോസ്റ്റ് ഇങ്ങനെ…

അറിഞ്ഞില്ലാ,…. എന്നോടാരും പറഞ്ഞില്ല..പാടിപ്പിക്കുമ്പോള്‍ എന്നോട് ഒരു വാക്ക് പറയാമായിരുന്നു ഗോപി ചേട്ടാ. എനിക്ക് ഉറപ്പുണ്ട് ചേട്ടന് ഇത് അറിയാമായിരുന്നെന്ന്. ഗോപി ചേട്ടനാരാ പുലി. മനോഹരമായ ഈണമായിരുന്നു വലിയേട്ടാ….- സിതാര ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button