
സിനിമാ തിയേറ്ററില്‍ ദേശീയ ഗാന സമയത്ത് എഴുന്നേല്‍ക്കാതിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ഐസക് മരിയ തിയേറ്ററില്‍ വെള്ളിയാഴ്ച്ച രാത്രി 9.30 ഓടെയാണ് സംഭവം. സിനിമാ കാണെനെത്തിയ ഷമീര്‍, സനൂപ് എന്നിവരെയാണ് സിഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ദേശീയ ഗാനസമയത്ത് ഇരുവരും സീറ്റിലിരിക്കുന്നത് കണ്ട ഒരു ജഡ്ജിയാണ് പരാതിഅറിയിച്ചത്. അതിനെ തുടര്‍ന്ന് എത്തിയ പൊലീസ് സംഘം ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചു എന്നുകാട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Post Your Comments