ബോളിവുഡിലെ താര സുന്ദരിക്ക് ഒരു കിടിലന്‍ അബദ്ധം പറ്റിയിരിക്കുകയാണ്. എന്തിനുമേതിനും ട്രോളുക സര്‍വ്വ സാധാരണമായി മാറിയിരിക്കുന്ന ഇക്കാലത്ത് സമൂഹ മാധ്യമങ്ങളിലെ ട്രോള്‍ ആക്രമണത്തെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലെറ്റ്സ് ടോക്ക് എബൗട്ട് ട്രോള്‍സ് എന്ന കാമ്പയിനിന്റെ ഭാഗമായി ഒരു ലേഖനം സോനവും എഴുതി. എന്നാല്‍ അത് സോനത്തിനെ തന്നെ ട്രോളന് ഉപകരിക്കുന്ന തരത്തിലായിപ്പോയി.
സോനം കുട്ടിക്കാലത്തെ കേട്ട ദേശീയ ഗാനത്തെക്കുറിച്ച് പറയുന്നതിങ്ങനെ.. ‘എന്റെ രാജ്യത്തെ ഞാന്‍ സനേഹിക്കുന്നു. എന്റെ അഭിപ്രായങ്ങള്‍ പറയുന്നത് കൊണ്ടും ചോദ്യങ്ങള്‍ ചോദിക്കുന്നത് കൊണ്ടും ഞാന്‍ രാജ്യദ്രോഹിയാകാം. ദേശീയഗാനം ഒന്നുകൂടി കേള്‍ക്കൂ.. കുട്ടിയായിരുന്നപ്പോള്‍ കേട്ട ആ വരികള്‍ ഓര്‍ത്തെടുക്കൂ… ഹിന്ദു, മുസ്ലീം, സിഖ്…’ -സോനം തുടരുന്നു.
ദേശീയ ഗാനത്തെക്കുറിച്ച് സോനം എഴുതിയ ഈ പരാമർശമാണ് പരിഹാസത്തിന് വഴിവച്ചത്. ദേശീയ ഗാനത്തില്‍ എവിടെയാണ് ഹിന്ദു മുസ്ലീം സിഖ്… എന്ന വരികള്‍ ഉള്ളതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. സോനത്തിന് ദേശീയ ഗാനം അറിയില്ല എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും അവര്‍ പറയുന്നു.
Post Your Comments