ധനുഷിന്റെ പിതൃത്വം സംബന്ധിച്ച പരാതിയില്‍ മധുര ദമ്പതിമാരുടെ ഹര്‍ജി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിവാദമായ ഈ വിഷയത്തില്‍ കോടതി നീതി നടപ്പിലാക്കട്ടെ എന്നുകരുതിയാണ് ഇത് വരെ പ്രതികരിക്കാത്തതെന്നു ധനുഷിന്റെ പിതാവ് സംവിധായകന് കസ്തൂരിരാജ പറയുന്നു. എല്ലാം കോടതി തീരുമാനിക്കട്ടെയെന്നു കരുതി. ലോകത്തിനു സത്യമറിയാം. ഇപ്പോള്‍ നീതിന്യായം അതിനു തെളിവുമായിയെന്നും പറയുന്ന കസ്തൂരി രാജ മറ്റൊരാളുടെ ഇടത്തേക്ക് അതിക്രമിച്ചു കയറുന്നതിനു ഒരു പരിധിയില്ലെയെന്നും ചോദിക്കുന്നു.
ഇത്രയും വിവാദമായ ഒരു വിഷയമായി ഈ കേസ് ഉയര്‍ന്നു വന്നപ്പോഴും സമാധാനത്തോടെയിരിക്കാന്‍ സഹായകമായത് ധനുഷിന്റെ സ്വഭാവമാണെന്നും അവന് അടങ്ങുന കുടുംബവും മക്കളുമാണ് തന്റെ ജീവിതത്തിന്റെ തൂണെന്നും കസ്തൂരിരാജ പറയുന്നു. കൂടാതെ അവര്‍ എന്ത് ദുരുദ്ദേശത്തോടെ വന്നതാണെങ്കിലും അവരോടു ക്ഷമിക്കാനാണ് ധനുഷ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments