BollywoodCinemaIndian Cinema

ആരാധക പ്രീതി നേടിയ വമ്പന്‍ ഷോയ്ക്ക് നടി നല്‍കിയ പണി ഇങ്ങനെ…

ടെലിവിഷന്‍ ഷോകള്‍ ആരാധക പ്രീതിനേടി മുന്നേറുമ്പോള്‍ അതിലെ പ്രിയ താരങ്ങള്‍ പിന്മാറിയാല്‍ ഷോയ്ക്ക് അത് നെഗറ്റീവ് ആയി ബാധിക്കപ്പെടും. അത്തരം ഒരു അവസ്ഥയിലാണ് സ്റ്റാര്‍ പ്ലസ്സിലെ ഇഷ്ക്ബാസ് എന്ന ഷോ. 2016ല്‍ ആരംഭിച്ച ഈ ഷോ ഒബ്രോയി കുടുംബത്തിലെ കഥയാണ്‌ പറയുന്നത്.

ഈ ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിക്കഴിഞ്ഞു നേഹലക്ഷ്മി. സൗമ്യ എന്ന കഥാപാത്രത്തെയാണ് നേഹ ഇതില്‍ അവതരിപ്പിക്കുന്നത്. എന്തായാലും നേഹ ഈ ഷോ വിടുകയാണ്. നേഹ ഈ ഷോയില്‍ നിന്നും പിന്മാറുന്നത് ഷോയ്ക്ക് തിരിച്ചടിയാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. സൗമ്യയും രുദ്രയും തമ്മിലുള്ള സീനുകള്‍ മനോഹരമാക്കുന്നതില്‍ നേഹയുടെ പങ്ക് വലുതാണ്. ഇരുവരെയും പ്രേക്ഷകര്‍ അംഗീകരിച്ചു കഴിഞ്ഞു. ആ സാഹചര്യത്തില്‍ നേഹ പിന്മാറുന്നത് ഷോയുടെ ജനപ്രീതികുറയാന്‍ കാരണമാകുമെന്നാണ് നിര്‍മ്മാതാക്കളുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments


Back to top button