CinemaIndian Cinema

അവസാനം ലിബര്‍ട്ടി ബഷീര്‍ ദിലീപിന് മുന്നില്‍ മുട്ടുമടക്കി

സിനിമാ സമരത്തിലൂടെ അവധിആഘോഷക്കാലത്ത് സിനിമ പ്രതിസന്ധി രൂക്ഷമാക്കിയ ലിബര്‍ട്ടി ബഷീറിന്‍റെ തിയേറ്ററുകള്‍ക്ക് സിനിമകള്‍ നല്‍കാതിരുന്ന വിലക്ക് പിന്‍വലിച്ചു. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍നിന്നു ബഷീര്‍ രാജിവച്ചതോടെയാണ് വിലക്ക് പിന്‍വലിച്ചത്. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും അസോസിയേഷന്‍ യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടു. തിയേറ്റര്‍ പ്രതിസന്ധി രൂക്ഷമായതോടെ അടച്ചുപൂട്ടല്‍ അവസ്ഥയില്‍ ആയിരുന്നു ബഷീര്‍. തിയേറ്ററുകള്‍ പൊളിച്ചു മാലുകാല്‍ പണിയുന്നുവെന്നും വാര്‍ത്തകള്‍ വന്നു. ഒടുവില്‍ ലിബര്‍ട്ടി ബഷീര്‍ ദിലീപിന് മുന്നില്‍ മുട്ടുമടക്കി. ഇതോടെ ഞായറാഴ്ച മുതല്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ക്കു സിനിമകള്‍ വിതരണം ചെയ്യാന്‍ യോഗത്തില്‍ ധാരണയായി.

പുതിയ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുമായുള്ള എതിര്‍പ്പുകളെ തുടര്‍ന്നാണ് ബഷീറിന്റെ തിയേറ്ററുകള്‍ക്കു റിലീസ് സിനിമകള്‍ ലഭിക്കാതിരുന്നത്.

സമരം നീളുകയും നേതൃത്വത്തിനെതിരെ എതിര്‍പ്പുയരുകയും ചെയ്തതോടെ ഫെഡറേഷന്‍ പിളര്‍ന്നു. തുടര്‍ന്ന് ഫെഡറേഷന്‍ വിട്ടുവന്നവരും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളും മള്‍ട്ടിപ്ലെക്‌സ് ഉടമകളുമെല്ലാം ഉള്‍പ്പെട്ട ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്ന സംഘടന ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. ഇതേതുടര്‍ന്ന് പഴയ സംഘടനയ്ക്കു സിനിമ വിതരണം ചെയ്യേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button