CinemaGeneralIndian CinemaMollywoodNEWSNostalgia

മോഹന്‍ലാലിനെ സംവിധായകന്‍ പ്രിയദര്‍ശന്‍ ഡിക്കിയില്‍ അടച്ച രസകരമായ ഓര്‍മ്മ പങ്കുവച്ച് നടന്‍ മണിയന്‍പിള്ള രാജു

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിനെ ഡിക്കിയില്‍ അടച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളുമാണ്. ഒരിക്കല്‍ പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ കാറിന്റെ ഡിക്കിയിലിട്ട് ഹോട്ടലിലേക്ക് കാറോടിച്ചു പോയിട്ടുണ്ട്. ഈ കഥ ഓര്‍ത്തെടുത്ത് പങ്കുവയ്ക്കുകയാണ് ഇരുവരുടെയും പൊതുസുഹൃത്തായ നടന്‍ മണിയന്‍പിള്ള രാജു.

കടത്തനാടന്‍ അമ്പാടിയുടെ ഷൂട്ടിംഗ് സമയത്ത് ഒരു കാര്‍ പ്രിയന്‍ വാങ്ങി. പച്ച ഫിയറ്റ് കാര്‍ ആണ് പ്രിയദര്‍ശന്‍ സ്വന്തമാക്കിയത്. ഞങ്ങള്‍ അന്നു താമസിക്കുന്നത് ആലപ്പുഴ റെയ്ബാന്‍ ഹോട്ടലിലാണ്. ഉദയാ സ്റ്റുഡിയോയില്‍നിന്നു ഷൂട്ടിങ് കഴിഞ്ഞു റെയ്ബാനിലേക്കു പോകാന്‍ തുടങ്ങിയപ്പോള്‍ ഹോട്ടലിലേക്കു നാലു കിലോമീറ്ററുണ്ടല്ലോ. അത്രയും ദൂരം കാറിന്റെ ഡിക്കിയില്‍ യാത്ര ചെയ്താല്‍ ഞാന്‍ നൂറു രൂപ തരാമെന്ന് പ്രിയന്‍ മണിയന്‍പിള്ള രാജുവിനോട് പറഞ്ഞു. എന്നാല്‍ ഇരുട്ടും കുടുസ്സുമുറിയും പേടിയായ താന്‍ ആ ബെറ്റ് വേണ്ടന്നു വച്ചു.

“നൂറല്ല, ഒരു ലക്ഷം രൂപ തരാമെന്നു പറഞ്ഞാലും എനിക്കു താത്പര്യമില്ലയെന്നു താന്‍ തുറന്നു പറയുന്നത് കേട്ട മോഹന്‍ലാല്‍ “ഞാന്‍ കിടക്കാമെന്നും പറഞ്ഞു ഡിക്കിയില്‍ കയറി. അങ്ങനെ ഡിക്കിയില്‍ ലാലിനെയുമിട്ട് റെയ്ബാനിലേക്കു കാര്‍ വിട്ടു. റെയ്ബാന്‍ എത്തുന്നതിനു മുന്‍പുള്ള വളവില്‍ ഒരു ചെറിയ ആക്സിടന്റ്റ് സംഭവിച്ചു. എന്നാല്‍ അപ്പോഴും ദിക്കിയ്യില്‍ ആള്‍ ഉണ്ടെന്ന കര്യ്യാം ഓര്‍ക്കാതെ വീണ്ടും വണ്ടി ഹോട്ടലിലേക്ക് വിട്ടു.

നേരേ റെയ്ബാനില്‍ എത്തിയപ്പോഴാണ് മോഹന്‍ലാലിന്റെ കാര്യം ഓര്‍മിച്ചത്. അപ്പോള്‍ സെക്യൂരിറ്റി ഓടിവന്നു. അയാളോടു ഡിക്കിയില്‍ ഒരു സാധനമുണ്ട്, എടുത്തു നൂറ്റിമൂന്നില്‍ കൊണ്ടുപോയി വെക്കാന്‍ താനും പ്രിയനും കൂടി പറഞ്ഞു. അയാള്‍ ഓടിപ്പോയി ഡിക്കി തുറന്നതും ‘ആ’ എന്നു വിളിച്ച് മോഹന്‍ലാല്‍ എടുത്തുചാടി. ‘അയ്യോ’ എന്നു വിളിച്ച് ബോധം കെട്ട് താഴെ വീഴുകയായിരുന്നു ലാല്‍ എന്നും രാജു കുറിക്കുന്നു. നാലു കിലോമീറ്റര്‍ ദൂരം അതിനുള്ളില്‍ കിടന്ന് ആകെ ഇടിഞ്ഞുപൊളിഞ്ഞ്…. അതിനിടയില്‍ വണ്ടിയുടെ ഇടിയും! മോഹന്‍ലാലിന്റെ കോലം ഒന്നു കാണണമായിരുന്നുവെന്നാണ് ചിരിയോടെ മണിയന്‍പിള്ള രാജു പറയുന്നത്. നൂറു രൂപയായിരുന്നില്ല, ആ സാഹസികതയായിരുന്നു ലാലിന്റെ സന്തോഷമെന്നും രാജു . അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തില്‍ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button