മലയാളത്തിന്റെ രണ്ടു സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. രണ്ടു പേര്‍ക്കും നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തന്‍ പണം തിയേറ്ററുകളില്‍ പ്രദര്‍ശനവിജയം തുടരുകയാണ്. ഈ സന്ദര്‍ഭത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പരസ്പരം താരതമ്യം ചെയ്ത് രംഗത്തെത്തിയിരിയ്ക്കുകയാണ് രഞ്ജിത്ത്.
മമ്മൂട്ടിയെ ഒരു ഓട്ടോറിക്ഷയോടും മോഹന്‍ലാലിനെ കാറിനോടുമാണ് രഞ്ജിത്ത് ഉപമിക്കുന്നത്. അതിനു കാരണവുമുണ്ട്. ആഡംബര കാറിനെ നമുക്കിഷ്ടമുള്ള രീതിയില്‍ ഇഷ്ടമുള്ള വഴിയിലൂടെ ഡ്രൈവ് ചെയ്യുക അസാധ്യമാണ്. അതങ്ങനെ ഗട്ടറുകള്‍ ഒന്നുമില്ലാത്ത ഹൈവേയിലൂടെ ഒരേ റൂട്ടില്‍ ഓടിക്കൊണ്ടിരിയ്ക്കും. ഇടയ്‌ക്കൊരു ഊടുവഴി വന്നാല്‍ ആ വഴിയിലൂടെ തിരിച്ചുവിടാന്‍ പറ്റില്ല. അങ്ങനെ തിരിച്ചുവിട്ടാല്‍ വഴിയില്‍ കിടക്കും.
എന്നാല്‍ ഓട്ടോറിക്ഷയാകട്ടെ ഹൈവേയിലൂടെയും വേണ്ടി വന്നാല്‍ ഊടുവഴികളിലൂടെയും സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തും. നമുക്ക് ഓടിക്കുകയോ തിരിക്കുകയോ എന്ത് വേണമെങ്കിലും ചെയ്യാം. ട്രാഫിക്കൊന്നും ഓട്ടോയ്ക്ക് പ്രശ്‌നമല്ല. അതിനാല്‍ ഒരേ വഴിയിലൂടെ ഒരുപോലെ സഞ്ചരിയ്ക്കുന്ന ആഡംബര കാറിനെക്കാള്‍ തനിക്കിഷ്ടം നമുക്കിഷ്ടമുള്ള വഴിയിലൂടെ നമ്മുടെ ഇഷ്ടത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഓട്ടോറിക്ഷ തന്നെയാണെന്നും രഞ്ജിത്ത് പറയുന്നു.
Post Your Comments