GeneralNEWS

പോസ്റ്റുകളെല്ലാം എന്തുകൊണ്ട് ഇംഗ്ലീഷില്‍? കാരണം വ്യക്തമാക്കി പൃഥ്വിരാജ്

സംവിധാന രംഗത്തേക്ക് ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്ന പൃഥ്വിരാജ് തനിക്കു വരുന്ന ബോളിവുഡ് ചിത്രങ്ങള്‍ ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ ഇഷ്ടം പോലെ സിനിമകളുള്ള അവസരത്തില്‍ മറ്റു ഭാഷകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട എന്നാണ് താരത്തിന്‍റെ നിലപാട്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് പോസ്റ്റുകളുടെ പേരില്‍ ട്രോള്‍ ചെയ്യപ്പെടുന്നതിനും പൃഥ്വിരാജ് മറുപടി നല്‍കി. സത്യസന്ധമായി മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ് താന്‍ എഴുതുന്നതെന്നും മലയാളം ടൈപ്പ് ചെയ്യുന്നത് അത്ര എളുപ്പമല്ലാത്തതിനാലാണ് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. തന്‍റെ ഇംഗ്ലീഷ് അത്ര നല്ലതല്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button