CinemaGeneralIndian CinemaMollywoodNEWSVideos

പിറന്നാള്‍ ആശംസകള്‍ അറിയിച്ച ആരാധര്‍ക്ക് സ്നേഹസമ്മാനവുമായി നടി സുചിത്ര (വീഡിയോ)

 

സിനിമയില്‍ നിന്നും അകന്നു നില്‍ക്കുന്ന നടിമാരെ പ്രേക്ഷകര്‍ അവഗണിക്കാറില്ല. ആവരുടെ സോഷ്യല്‍ മീഡിയയിലൂടെയുള്ള അവരുടെ സംവാദങ്ങളിലൂടെ ഇന്നും പ്രേക്ഷകര്‍ അവരെ ഓര്‍ക്കാറുണ്ട്. ഒരു കാലത്ത് മലയാള സിനിമയ്ക്കും മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായിരുന്ന സുചിത്ര 15 വര്‍ഷത്തോളമായി സിനിമയില്‍ നിന്ന് വിട പറഞ്ഞിട്ട്. വിവാഹംത്തോടുകൂടിയാണ് നടി സിനിമയില്‍ നിന്നും പിന്മാറിയത്. ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറവും നടിയുടെ പിറന്നാളിന് മലയാളി പ്രേക്ഷകര്‍ അവരുടെ സ്‌നേഹത്തില്‍ ചാലിച്ച ആശംസകള്‍ അറിയിച്ചതില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് സുചിത്ര.

പ്രേക്ഷകരുമായി സമൂഹ മാധ്യമങ്ങളിലൂടെ സുചിത്ര സംവദിക്കാറുണ്ടായിരുന്നു. അത്‌കൊണ്ട് തന്നെയാണ് പിറന്നാള്‍ ദിനത്തില്‍ ഫെയ്‌സ് ബു്ക്കില്‍ ആരാധകരുടെ ആശംസകള്‍ നിറഞ്ഞു നിന്നത്. എന്നാല്‍ ആരാധകരുടെ ഈ സനേഹ പ്രകടനങ്ങള്‍ സുചിത്രയെ വളരെയേറെ സന്തോഷിപ്പിച്ചു. ആരാധകര്‍ക്ക് നന്ദി അറിയിക്കാനായി താരം ഫെയ്‌സ്ബുക്ക് ലൈവുമായെത്തി.

നിങ്ങളെല്ലാവരോടും ഒരുവാക്ക് നന്ദി പറയാനാണ് ഞാനിവിടെ എത്തിയിരിക്കുന്നതെന്നും ഏപ്രില്‍ 17ന് പിറന്നാളിന്റെ അന്ന് ലോകമെമ്പാടുമുള്ള വിവിധ ഭാഗങ്ങളില്‍ നിന്നും പിറന്നാള്‍ സന്ദേശങ്ങളും വിഷസും അയച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നുവെന്നും സുചിത്ര വീഡിയോയില്‍ പറയുന്നു.

ഒരു മെസേജ് പോലും തിരിച്ചു അയക്കുമെന്ന പ്രതീക്ഷയില്ലാതെയാണ് ഇവരെല്ലാം തനിക്ക് മെസേജ് അയച്ചതെന്നും എല്ലാവരുടെയും സന്ദേശം താന്‍ കണ്ടുവെന്നും അത് തന്റെ മനസ്സില്‍ തൊട്ടുവെന്നും സുചിത്ര പറഞ്ഞു. ഒരു കലാകാരിക്ക് ഏറ്റവുമധികം സന്തോഷം നല്‍കുന്ന ഒന്നുകൂടിയാണിത്.

15 വര്‍ഷമായി സിനിമാരംഗത്തു നിന്നും വിട്ടുനില്‍ക്കുന്ന തന്നെ ഓര്‍ത്തതില്‍ സന്തോഷമുണ്ടെന്നും എല്ലാവര്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും സുചിത്ര പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button