
ജനപ്രിയനായകന്‍ ദിലീപിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹം തുറന്നു പറഞ്ഞ് പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം മേനോൻ. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമാണ് രാമലീല. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഫേസ്‍ബുക്കിലൂടെ പുറത്തു വിട്ടത് ഗൗതം മേനോനായിരുന്നു. ഇതിനോടൊപ്പമാണ് ഗൗതം തന്‍റെ ആഗ്രഹവും കുറിച്ചിരിക്കുന്നത്.
രാമലീലയുടെ പോസ്റ്റർ നന്നായിട്ടുണ്ടെന്നും ചിത്രത്തിന്‍റെ സംവിധായകനായ അരുൺ ഗോപിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും ഗൗതം എഫ് ബിയില്‍ കുറിച്ചു.
മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന രാമലീലയുടെ രചന നിര്‍വഹിക്കുന്നത് സച്ചിയാണ്. പ്രയാഗാ മാര്‍ട്ടിന്‍ നായികയാകുന്ന ചിത്രത്തില്‍ മുകേഷ്, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ,അനില്‍ മുരളി, ശ്രീജിത്ത് രവി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
Post Your Comments