CinemaNEWSTollywood

കട്ടപ്പ കീഴടങ്ങി, കര്‍ണാടകയില്‍ ബാഹുബലിയുണ്ടാകും

ഒമ്പത് വര്‍ഷം മുമ്പ് സത്യരാജ് കര്‍ണാടകയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ താരം അഭിനയിച്ച ബാഹുബലി തടയുമെന്ന് ചില സംഘടനകള്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. സത്യരാജ് മാപ്പ് പറയാതെ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നായിരുന്നു സംഘടനകളുടെ തീരുമാനം. എന്നാലിപ്പോള്‍ പ്രശ്നങ്ങള്‍ക്കെല്ലാം അന്ത്യമായിരിക്കുകയാണ്. കര്‍ണാടകയിലെ ജനങ്ങളോട് കട്ടപ്പ കീഴടങ്ങി കഴിഞ്ഞു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ അവരോട് മാപ്പ്  ചോദിക്കുന്നതായി കട്ടപ്പ പറഞ്ഞു.
കാവേരി നദീ ജല വിഷയത്തില്‍ ഒമ്പത് വര്‍ഷം മുമ്പ് കര്‍ണാടകയില്‍ വച്ച് തമിഴന്മാര്‍ അപമാനിക്കപ്പെട്ട സംഭവത്തിലായിരുന്നു കര്‍ണാടകക്കാരെ പട്ടി എന്ന് സത്യരാജ് പരാമര്‍ശിച്ചത്. താന്‍ നടത്തിയ പ്രസ്താവന പലരെയും വേദനിപ്പിച്ചിട്ടുണ്ടാകും, കര്‍ണാടകയിലെ മുഴുവന്‍ ജനങ്ങളോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. സത്യരാജ് കൂട്ടിച്ചേര്‍ത്തു. സത്യരാജ് മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ ബാഹുബലി കര്‍ണാടകയില്‍ റിലീസ് ചെയ്യാമെന്ന വിശ്വാസത്തിലാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.

shortlink

Related Articles

Post Your Comments


Back to top button