സമൂഹത്തില്‍ല്‍ ഇന്ന് സ്ത്രീകളും കുട്ടികളും ഒരു പോലെ സുരക്ഷിതരല്ലാതിരിക്കുകയാണ്. കുട്ടികളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്ന സമൂഹമാണ് ഇന്ന് വളര്‍ന്നു വരുന്നത്. അതുകൊണ്ട് തന്നെ അവരെ സുരക്ഷിതാരാക്കേണ്ട ബാധ്യത നമ്മളില്‍ ഓരോരുത്തര്‍ക്കുമുണ്ട്. അത്തരം ചില ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുകയാണ് ‘no go tell’ എന്ന ഷോര്‍ട്ട് ഫിലിം.
പ്രമുഖ സംവിധായകന്‍ ജൂഡ് ആന്റണി സംവിധാനം ചെയ്ത ഈ ഫിലിമില്‍ നിവിനാണ് നായക കഥാപാത്രമായി വരുന്നത്. നവമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച നിവിന്‍ പോളി ഈ കെട്ടകാലത്ത് കുട്ടികള്‍ക്ക് നല്‍കുന്ന ചില ഉപദേശങ്ങളാണ്. കുട്ടികള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളെ മറവില്ലാതെ പറഞ്ഞു കൊടുക്കുന്ന ‘no go tell’ രക്ഷിതാക്കള്‍ പോലും കുട്ടികളോട് തുറന്നു പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ അവരുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതുപോലും ഒരു ചിത്രത്തില്‍ കൂടി കാട്ടി അവരെ ബോധാവത്കരിക്കുന്നു.
Post Your Comments