സൂപ്പര്‍ താരങ്ങളോടൊപ്പം തകര്‍ത്തഭിനയിച്ച പ്രിയാരാമനെ മലയാളി പ്രേക്ഷകന് പെട്ടന്ന് മറക്കുകയില്ല. നാണം കുണുങ്ങി നായികമാരില്‍ നിന്നും വ്യത്യസ്തമായി നായകന്റെ നേരെ കയര്‍ക്കുന്ന പ്രിയ ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു. 1993 ല്‍ രജനീകാന്ത് നിര്‍മ്മിച്ച വാലി എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയ വെള്ളിത്തിരയിലേക്ക് കടന്നുവന്നത്.
ഐവി ശശിയുടെ അര്‍ത്ഥന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ പ്രിയ മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒപ്പമെല്ലാം നിരവധി സിനിമകളില്‍ വേഷമിട്ടു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി.
തെന്നിന്ത്യന്‍ സിനിമയിലെ ഏറെ തിരക്കുള്ള താരമായി നില്‍ക്കുന്നതിനിടയിലാണ് പ്രിയാരാമന് നടന് രഞ്ജിത്തുമായി അടുക്കുന്നതും വിവാഹിതയാകുന്നതും. എന്നാല്‍ കുടുംബ ജീവിതത്തിലെ ചില അഭിപ്രായവ്യത്യാസങ്ങള്‍ മൂലം ഇരുവരും 2014 ല്‍ നിയമപരമായി വിവാഹ മോചിതരായി.
വിവാഹ മോചനത്തിനു ശേഷം ടെലിവിഷന്‍ പരമ്പരകളിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ പ്രിയാരാമന് സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Post Your Comments