ബോളിവുഡ് നടന്‍ ഋഷികപൂറിനെതിരെ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ നോട്ടീസ്. അനധികൃതമായി മരം മുറിച്ചുവെന്ന പരാതിയിലാണ് നോട്ടീസ്. മരത്തിന്‍റെ കൊമ്പു മുറിക്കുന്നതിനായി അനുമതി വാങ്ങിയ നടന്‍ മരംതന്നെ മുറിച്ചുവെന്നാണ് പരാതിയില്‍ ഉന്നയിക്കുന്ന ആരോപണം.
ഋഷികപൂര്‍ പലി ഹില്ലിലെ ബംഗ്ലാവ് ഇടിച്ചു നിരത്തി പുതിയ കെട്ടിടം പണിയുന്നതിനു അനുമതി വാങ്ങിയിരുന്നു. കൂടാതെ പണിയില്‍ തടസ്സം നില്‍ക്കുന്ന മരങ്ങളുടെ കൊമ്പും മുറിക്കാന്‍ അനുമതി നേടിയിരുന്നു. എന്നാല്‍ മരം പൂര്‍ണ്ണമായും മുറിച്ചു മാറ്റിയെന്നാണ് ആരോപണം. മഹാരാഷ്ട്ര വൃക്ഷ സംരക്ഷണ നിയമത്തിന്റെ ഗുരുതര ലംഘനമാണ് നടന്‍ നടത്തിയതെന്നും അദ്ദേഹത്തിനും കരാറുകാരനുമെതിരെ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യമുണ്ട്. എന്നാല്‍ അനുമതികിട്ടിയ താന്‍ ജോലി കരാറുകാരനെ ഏല്‍പ്പിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പിന്നീട നടന്നത് തനിക്കറിയില്ലയെന്നുമാണ് ഋഷികപൂറിന്‍റെ വാദം.
Post Your Comments