
മഹാഭാരതത്തില്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്തതിനെ പരിഹസിച്ച് ബോളിവുഡ് നടനും നിരൂപകനുമായ കമല്‍ ആര്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെആര്‍കെയുടെ വിമര്‍ശനം. ഇതിനു മുന്‍പും കെആര്‍കെ മറ്റുനടന്മാരെ അധിക്ഷേപിക്കുന്ന പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക താരങ്ങളെയും പരിഹസിക്കുന്ന കമലിനെ ട്രോളര്‍മാരും വെറുതെ വിടാറില്ല. കെആര്‍കെ അഭിനയം പഠിച്ചിട്ട് മറ്റു നടന്‍മാരെ പരിഹസിക്കൂ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന മറുപടി. കെആര്‍കെ നായകനായി അഭിനയിച്ച ‘ദേശദ്രോഹി’ എന്ന ചിത്രമാണ് ട്രോളര്‍മാരുടെ ഇര.
കെആര്‍കെയുടെ അഭിനയത്തെ ട്രോളുന്ന വീഡിയോ കാണാം
Post Your Comments