മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിനെ ജോക്കര്‍ എന്ന് പരിഹസിച്ച ബോളിവുഡ് താരം കമാല്‍ റാഷിദ് ഖാന് പണികൊടുത്ത് ഫേസ്ബുക്ക്. കെ ആര്‍കെയുടെ പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തു. മാസ് റിപ്പോര്‍ട്ടിംഗിന്‍റെ ഭാഗമായാണ് കമാല്‍ ആര്‍ ഖാന്‍ മോഹന്‍ലാലിനെ കളിയാക്കിയിട്ട പോസ്റ്റ് ഫെയ്‌സ്ബുക്ക് റിമൂവ് ചെയ്തത്. ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടിയ റിപ്പോര്‍ട്ട് ചെയ്ത ഉപയോക്താക്കളാണ് വിവരം ഫെയ്‌സ്ബുക്കിലിട്ടത്.
വ്യക്തിപരമായി മറ്റൊരാളെ അപമാനിക്കുന്നതാണ് പോസ്‌റ്റെന്ന് ബോധ്യപ്പെട്ടതിനാലാണ് ഫേസ്ബുക്ക് അധികൃതര്‍ പോസ്റ്റ് റിമൂവ് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസ്റ്റുകള്‍ കൃത്യമായ പരിശോധനയ്ക്ക് ശേഷമാണ് പൊതുവേ റിമൂവ് ചെയ്യുക. ഇത്തരത്തില്‍ മേലില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനെതിരെ കെആര്‍കെയ്ക്ക് മുന്നറിയിപ്പും നല്‍കും. അതേസമയം ഫെയ്‌സ്ബുക്കില്‍ കെആര്‍കെയുടെ പേജില്‍ ആരാധകരുടെ പൊങ്കാലയും തെറിവിളിയും ശക്തമായി ഇപ്പോഴും തുടരുകയാണ്.
Post Your Comments