ബാങ്ക് വിളിക്കുന്നതിനു ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മതവിശ്വാസികള്‍ അല്ലാത്തവരെ ശല്യം ചെയ്യുന്നുവെന്ന ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ ട്വീറ്റ് വന്‍ വിവാദമായി മാറിയിരിക്കുന്ന സമയത്ത് സോഷ്യല്‍ മീഡിയയില്‍ മറ്റൊരു താരത്തിന്റെ മതേതരത്വം വിളിച്ചോതുന്ന വാക്കുകള്‍ എന്ന പേരില്‍ ഒരു വീഡിയോ വൈറല്‍ ആകുകയാണ്.
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ചര്‍ച്ച. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ബാങ്ക് വിളിയെ കുറിച്ച് പ്രിയങ്ക പറഞ്ഞിരിക്കുന്നത്. 2016-ല്‍ ‘ജയ് ഗംഗാജല്‍’ എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ സംസാരിച്ച വീഡിയോയാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
‘സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ടെറസ്സിന് മുകളില്‍ നില്‍ക്കുമ്പോഴാണ് സൂര്യാസ്തമയത്തിനുമുമ്പ് ബാങ്കുവിളി കേള്‍ക്കുന്നത്. സമീപത്തെ അഞ്ചോ ആറോ പള്ളികളില്‍ നിന്നും ഉയര്‍ന്ന ബാങ്കുവിളി ഇഷ്ടപ്പെട്ടിരുന്നു. സ്വസ്ഥമായി നിന്ന ആ അഞ്ചുമിനിറ്റു നേരമായിരുന്നു ഏറ്റവും മനോഹരമായ സമയം’ദിവസത്തിലെ ഏറ്റവും മനോഹരമായ സമയത്തെക്കുറിച്ച് ചോദിച്ച നായകന്റെ ചോദ്യത്തിന് മറുപടിയായാണ് പ്രിയങ്ക ഇങ്ങനെ പറഞ്ഞത്.
നിരവധി ആരാധകരാണ് പ്രിയങ്കയുടെ വീഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും ഷെയര്‍ ചെയ്തിരിക്കുന്നത്.
Post Your Comments