CinemaGeneralIndian CinemaMollywoodMovie GossipsNEWS

ആ നടിയുടെ വെളിപ്പെടുത്തല്‍ കേട്ട് അമല പോള്‍ ഞെട്ടി!!!

തെന്നിന്ത്യന്‍ താര സുന്ദരി അമല പോള്‍ വിവാഹ മോചനത്തിന് ശേഷം സിനിമയില്‍ പഴയതിനേക്കാള്‍ സജീവമാണ്. മലയാളത്തിലും ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിക്ക് ഏറെ ആരാധകരുണ്ട്. എന്നാല്‍ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ മറ്റൊരു നടി വെളിപ്പെടുത്തിയ കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് താരം.

പുതിയ ചിത്രത്തിന്‍റെ സെറ്റില്‍ വെച്ച് പരിചിതരായ നടി അനു സിത്താര വെളിപ്പെടുത്തിയ കാര്യമാണ് അമല പോളിനെ ഞെട്ടിച്ചത്. വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടിരുന്ന അനുവിനോട് കുശലം പറയാന്‍ അമല പോളും തുടങ്ങി. ഇതിനിടയിലാണ് അമല പോളിന്റെ അമ്മയായി താന്‍ അഭിനയിച്ചിട്ടുണ്ടെന്നു അനു സിത്താര വെളിപ്പെടുത്തിയത്. ഇതു കേട്ടതും അമല ഞെട്ടി.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ അമലയുടെ അമ്മയായി അഭിനയിച്ചിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്. എന്നാല്‍ ഇക്കാര്യം അമലയ്ക്ക് അറിയില്ലായിരുന്നു. ചിത്രത്തില്‍ അമല പോളിന്റെ അമ്മയായി പ്രത്യക്ഷപ്പെടുന്നത് ലക്ഷ്മി ഗോപാല സ്വാമിയാണ് . എന്നാല്‍ അവരുടെ ബാല്യകാലം അവതരിപ്പിച്ചത് അനു സിത്താരയാണ്. അമല പോളും ഫഹദ് ഫാസിലും ഒരുമിച്ചഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അച്ഛനെയും അമ്മയെയും അന്വേഷിച്ചെത്തുന്ന ഒരു പെണ്‍കുട്ടിയും അവളുടെ സഹായിയായെത്തുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍റെയും കഥയായിരുന്നു ചിത്രം പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button