ജോലിത്തിരക്കില്‍ മുഴുകുന്നവര്‍ക്ക് ജോലിക്കാരെ അത്യാവശ്യമാണ്. എന്നാല്‍ ബോളിവുഡ് താരങ്ങള്‍ക്ക് ഇനി വേലക്കാരെ കൊടുക്കില്ലയെന്നാണ് ഒരു ജോബ് കണ്‍സള്‍ട്ടന്‍സി പറയുന്നത്. അതിനുള്ള കാരണമിതാണ്.
മൂന്നു നേരവും ബ്രഡുമാത്രം കഴിക്കാനും ദേഹോപദ്രവവും അധിക്ഷേപവും നിരന്തരമായി ജോലിക്കാര്‍ക്ക് ഏല്‍ക്കേണ്ടി വരുന്നുവെന്ന അവരുടെ പരാതിയെ തുടര്‍ന്നാണ് ബുക്ക് മൈ ഭായ് എന്ന ഓണ്‍ലൈന്‍ സംരംഭത്തിന്‍റെ മേധാവി അനുപം സിന്‍ഹാള്‍ ഇടത്തരം ഒരു തീരുമാനത്തിലെത്തിയത്. 10000ത്തോളം വീടുകളില്‍ 2015 വരെ വീട്ടു ജോലിക്കാരെ ഏര്‍പ്പാടാക്കിയിരുന്നെങ്കിലും ജോലിക്കാര്‍ ഒരു വീട്ടില്‍ നിന്ന് പോലും പ്രശ്‌നങ്ങള്‍ നേരിട്ട കേസുകള്‍ ബുക്ക് മൈ ഭായ് എന്ന ഓണ്‍ലൈന്‍ സംരംഭത്തിന് മുമ്പ് നേരിടേണ്ടി വന്നിട്ടില്ലായിരുന്നു. ബോളിവുഡ് താരങ്ങള്‍ക്ക് ജോലിക്കാരെ നല്‍കാന്‍ തുടങ്ങിയതോടെയാണ് അവര്‍ ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങി തുടങ്ങിയതെന്നും സിന്‍ഹ കുറ്റപ്പെടുത്തുന്നു.
ചുരുങ്ങിയത് 20 ബോളിവുഡ് താരങ്ങളെങ്കിലും തങ്ങള്‍ നല്‍കിയ വേലക്കാരികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് സിന്‍ഹാള്‍ കുറ്റപ്പെടുത്തുന്നു. പ്രത്യേകിച്ച് ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും അഞ്ച് സംഭവങ്ങളാണ് ഈ ഓണ്‍ലൈന്‍ സൈറ്റിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ബ്ലോഗില്‍ സിന്‍ഹാള്‍ വ്യക്തമാക്കിയിരിക്കുന്നത്. തങ്ങള്‍ക്ക് വലുത് ജോലിക്കാരുടെ സുരക്ഷയും ക്ഷേമവുമാണെന്നും സിന്‍ഹാള്‍ തന്റെ ബ്ലോഗില്‍ കുറിക്കുന്നു.
Post Your Comments