വെട്രിമാരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വാടാ ചെന്നൈയില്‍ നിന്നും അവസാനം അമല പോളും പിന്മാറി. ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചത് സമാന്തയെ ആയിരുന്നു. എന്നാല്‍ പിന്നീട് സാമന്ത പിന്മാറിയതിനെ തുടര്‍ന്ന് അമല നായികയാവുകയായിരുന്നു. എന്നാല്‍ പുതിയ ചില ചിത്രങ്ങളുടെ തിരക്കുകള്‍ കാരണം അമലയും ചിത്രത്തില്‍ നിന്നും പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്.
രണ്ടുപേരും പിന്മാറിയതോടെ കാക്കമുട്ടൈയിലൂടെ പ്രശസ്തയായ ഐശ്വര്യ രാജേഷിനാണ് ചിത്രത്തില്‍ നായികയാവാനുള്ള നറുക്ക് ലഭിച്ചിട്ടുള്ളത്. ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ഐശ്വര്യ രാജേഷിനെത്തേടി നിരവധി അവസരങ്ങളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഐശ്വര്യ ഇപ്പോള്‍ വിക്രം നായകനായ ചിത്രത്തിന്റെ തിരക്കുകളിലാണ്.
Post Your Comments