ഒരുകാലത്ത് തെന്നിന്ത്യന്‍ താരറാണിയായി വിലസിയിരുന്ന നടി കൃഷ്ണ ഇപ്പോള്‍ ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട്. ബംഗ്ലൂര്‍ അപ്പോളോ ആശുപത്രിയിലാണ് താരം ഇപ്പോള്‍. തെലുങ്ക് സിനിമാ മേഖലയില്‍ അറുപതുകളിലും എഴുപതുകളിലും നിറഞ്ഞു നിന്ന ഈ നടിയ്ക്ക് ഇപ്പോള്‍ ചികിത്സ നടത്തുന്നതിനായി ഒ പോസിറ്റിവ് ബ്ലഡ് ആവശ്യമാണെന്ന് ടൈംസ് എഡിറ്റര്‍ കാവ്യ തന്‍റെ ട്വിറ്ററിലൂടെ അറിയിച്ചപ്പോഴാണ് സിനിമാ ലോകം ഈ വിവരം അറിയുന്നത്.
150ല്‍ പരം തെലുങ്ക് ചിത്രങ്ങളിലും മുപ്പതില്‍ പരം തമിഴ് ചിത്രങ്ങളിലും അഭിനയിച്ച അക്കാലത്തെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിരുന്നു.
കൃഷ്ണയുടെ ഭര്‍ത്താവ് 2012ല്‍ അന്തരിച്ചിരുന്നു. ഇവരുടെ മകള്‍ ഒരു അഭിനേത്രി എന്ന നിലയില്‍ അമ്മയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്.
Post Your Comments