ഈച്ച എന്ന സിനിമയിലൂടെ മലയാളിപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ തെലുങ്ക് നടന് സുദീപ് കിച്ചയുടെ ചിത്രങ്ങള്‍ക്ക് വിലക്ക്.
ബാഹുബലിയുടെ രണ്ടാം ഭാഗം കര്‍ണാടകയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ കട്ടപ്പയെ അവതരിപ്പിച്ച തമിഴ് നടന് സത്യരാജ് കാവേരി ജലതര്‍ക്കത്തില്‍ തമിഴ്നാടിനു അനുകൂല നിലപാട് എടുത്തതാണ് പ്രതിഷേധത്തിന് കാരണം. ഇതിനെ തുടര്‍ന്നാണ് ആന്ധ്രാപ്രദേശില്‍ സുദീപിന്റെ ചിത്രങ്ങള്‍ തടയാന്‍ തീരുമാനം. ബാഹുബലിയുടെ ആദ്യ ഭാഗങ്ങളില്‍ സുദീപും അഭിനയിച്ചിരുന്നു.
Post Your Comments