
സബ ഇംതിയാസിന്റെ നോവല്‍ കറാച്ചിയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് നൂര്‍. സൊനാക്ഷി സിന്‍ഹ നായികയായി എത്തുന്ന നൂറില്‍ നിരവധി കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ദളിത്’, ‘ബര്‍ഖ ദത്ത്’ എന്നീ പേരുകളും ഒരു മദ്യ ബ്രാന്‍ഡിന്റെ പേരും നിശബ്ദമാക്കണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. മാത്രമല്ല സെക്സ് ടോയ് എന്നത് അഡല്‍റ്റ് സൈറ്റ് എന്നാക്കി മാറ്റണമെന്നും നിര്‍ദേശമുണ്ട്.
നൂര്‍ എന്ന മാധ്യമ പ്രവര്‍ത്തകയുടെ മുംബൈ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ പേര് ഉപയോഗിക്കരുതെന്നും സെന്‍സര്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടു. ജീവിച്ചിരിക്കുന്ന ആളുകളുടെ പേര് അവരുടെ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഒന്നുകില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകയുടെ പേര് ഉപയോഗിക്കാതിരിക്കുക അല്ലെങ്കില്‍ അവരുടെ അനുവാദ പത്രം ഉപയോഗിക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
Post Your Comments