പ്രമുഖ നടി വരലക്ഷ്മിയെ തട്ടിക്കൊണ്ട് പോയതായി വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിച്ചു. ഇരുണ്ട മുറിയില്‍ കൈകള്‍ രണ്ടും ബന്ധിച്ച് വായ് മൂടിക്കെട്ടിയ നിലയില്‍ ഭയന്നിരിക്കുന്ന നടിയുടെ ചിത്രം ട്വിറ്ററിലൂടെ പ്രചരിച്ചത് ഇതിനു അആക്കം കൂട്ടി. #VaralaxmiGotKidnaapped എന്ന ഹാഷ് ടാഗോട് കൂടിയായിരുന്നു ഫോട്ടോ പ്രചരിച്ചത്. എന്താണ് സത്യാവസ്ഥയെന്ന് അറിയാന്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ചര്‍ച്ചയാണ് നടന്നത്.
സേവ് ശക്തി ക്യാംപെയ്നിന്റെ ഭാഗമായുള്ള പ്രമോഷന്റെ ഭാഗമായോ അതോ ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ള പ്രചാരണ തന്ത്രത്തിന്റെ ഭാഗമോ ആകും ഈ ചിത്രമെന്നുമുള്ള വാദം ഉയര്‍ന്നുവരുകയുണ്ടായി. എന്നാല്‍ അത്തരത്തില്‍ ആകില്ല കാര്യങ്ങള്‍ എന്നും ചിലര്‍ വാദിച്ചു.
അവസാനം ചിത്രത്തിന്റെ വാസ്തവം വെളിപ്പെടുത്തി വരലക്ഷ്മി തന്നെ രംഗത്തെത്തി. ഇതൊരു സിനിമയുടെ ഭാഗമാണെന്നും താന്‍ സുരക്ഷിതയാണെന്നും വരലക്ഷ്മി ട്വീറ്റ് ചെയ്തു. ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകിട്ട് ആറുമണിക്ക് പുറത്തുവിടുമെന്നും നടി അറിയിച്ചു.എന്നാല്‍ ഇത്തരത്തില്‍ അതിരുവിടുന്ന സിനിമാപ്രചാരണതന്ത്രങ്ങള്‍ നിയന്ത്രിക്കേണ്ടതാണെന്ന അഭിപ്രായം ഇതോടുകൂടി ശക്തമായി ഉയര്‍ന്നു വരുകയാണ്.
Post Your Comments